Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Ohio Malayali

America

സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 'കു​ട്ട​പ്പ​ൻ ചേ​ട്ട​ന്റെ ചാ​യ​ക്ക​ട' വ​ൻ ഹി​റ്റാ​യി

കൊ​ളം​ബ​സ്, ഒ​ഹാ​യോ: ജൂ​ൺ 20 ശ​നി​യാ​ഴ്ച ന​ട​ന്ന കു​ട്ട​പ്പ​ൻ ചേ​ട്ടന്‍റെ​ ചാ​യ​ക്ക​ട ഹി​റ്റാ​ക്കി - ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക്കു​മാ​യി സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

എ​ല്ലാ​വ​ർ​ഷ​വും ക​മ്മ​റ്റി ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഒ​രു ഔ​ട്ട്ഡോ​ർ ഈ​വ​ന്‍റ് എ​ന്നു​ള്ള നി​ല​യി​ൽ മ​ല​യാ​ളി​ക​ളു​ടെ മ​ന​സിൽ ഇ​ടം​പി​ടി​ച്ച ഒ​ന്നാ​ണ് കോ​മ - പി​ക്നി​ക്. ഒ​ട്ടു​മി​ക്ക​പ്പോ​ഴും രാ​വി​ലെ മു​ത​ൽ സാ​യാ​ഹ്നം വ​രെ നീ​ളു​ന്ന ഈ ​പ​രി​പാ​ടി - ഇ​ത്ത​വ​ണ വൈ​കു​ന്നേ​രം നാ​ലു​മ​ണി മു​ത​ൽ ആ​ണ് ആ​രം​ഭി​ച്ച​ത്. പ​വ​ലി​ലെ മ​നോ​ഹ​ര​മാ​യ ലി​ബ​ർ​ട്ടി പാ​ർ​ക്കി​ൽ വ​ച്ചാ​ണ് ഇ​ത്ത​വ​ണ കോ​മ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ച​ത്.

പേ​രു പോ​ലെ​ത​ന്നെ വ​ള​രെ ക്രി​യാ​ത്മ​ക​മാ​യ വ്യ​ത്യ​സ്ത​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു ഇ​ത്ത​വ​ണ കോ​മ പി​ക്നി​ക്ക്. നാ​ട​ൻ രീ​തി​യി​ലു​ള്ള ഓ​ല​മേ​ഞ്ഞ ഒ​രു ചാ​യ​ക്ക​ട ആ​യി​രു​ന്നു ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ ആ​ക​ർ​ഷി​ച്ച​ത്. ചൂ​ട് പാ​ൽ ചാ​യ​യോ​ടൊ​പ്പം ഉ​ണ്ണി​യ​പ്പ​വും പ​ഴം​പൊ​രി​യും ഉ​ഴു​ന്നു​വ​ട​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് മാ​ത്ര​മ​ല്ല, മ​നോ​ഹ​ര​മാ​യ ഔ​ട്ട്ഡോ​ർ പ​ച്ച​പ്പി​ലെ ലൈ​വ് അ​ടു​പ്പി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പൊ​റോ​ട്ട​യും ഓം​ലെ​റ്റും പു​ക ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഏ​വ​രു​ടെ​യും മൂ​ക്കി​നും നാ​ക്കി​നും ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

വി​വി​ധ​ത​രം ഗെ​യി​മു​ക​ളും ഗ്രൗ​ണ്ടി​ൽ കോ​മ സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ലി​ബ​ർ​ട്ടി പാ​ർ​ക്ക് നി​റ​ഞ്ഞു ക​വി​ഞ്ഞ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് - നാ​ട​ൻ പാ​ട്ടു​ക​ളും സി​നി​മാ​ഗാ​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് കോ​മ​യി​ലെ പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടു പാ​ട്ട് ഒ​രു ആ​വേ​ശം നി​റ​ഞ്ഞ വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി മാ​റി.

ഈ ​ആ​സ്വാ​ദ​ന വേ​ള​യി​ലും കു​ട്ട​പ്പ​ൻ ചേ​ട്ട​ന്‍റെ ചാ​യ​ക്ക​ട തീ​മി​ൽ പി​റ​വി​യെ​ടു​ത്ത - പ​ച്ച​ക്കു​രു​മു​ള​ക് നി​റ​ച്ച പു​ഴു​ങ്ങി​യ മു​ട്ട പോ​ലു​ള്ള വി​വി​ധ​ത​രം വി​ഭ​വ​ങ്ങ​ൾ ആ​ൾ​ക്കാ​രി​ൽ എ​ത്തി​ച്ച​ത് - കോ​മ ക​മ്മി​റ്റി​ക്കും വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കി​ട്ടാ​ൻ കാ​ര​ണ​മാ​യി.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ ശൈ​ലി​ക​ളി​ൽ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് നാ​ട​ൻ രീ​തി​യി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ളും ഭ​ക്ഷ​ണ​വും ഒ​ക്കെ ഒ​രു​മി​ച്ചു കൂ​ടി ഒ​രു സ്ഥ​ല​ത്ത് ആ​സ്വ​ദി​ച്ച് ക​ഴി​ക്കാ​ൻ പ​റ്റു​ന്ന അ​നു​ഭ​വം ഉ​ണ്ടാ​ക്കി​യ​തി​ൽ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഓ​രോ മ​ല​യാ​ളി​യും ഈ ​പി​ക്നി​ക്കി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ഈ ​പ​രി​പാ​ടി ഇ​ത്ര​യും ഗം​ഭീ​ര വി​ജ​യ​മാ​ക്കി തീ​ർ​ക്കു​ന്ന​തി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ്പോ​ൺ​സ​ർ​ക്കും കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കും മ​റ്റു വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും കോ​മ​യു​ടെ പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.
സ്പോ​ൺ​സ​ർ: കൊ​ക്കോ​കേ പ​വ​ൽ
മു​ഖ്യ ശി​ല്പി: ഷെ​റി​ൻ ജോ​ൺ

കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ: പ്ര​ദീ​ഷ് പു​തി​യ​റ്റി​ൽ, ശ്യാം ​മോ​ഹ​ൻ, സ​ച്ചി​ൻ സു​ഗ​ത​ൻ

വോ​ള​ണ്ടി​യ​ർ​മാ​ർ: ഗോ​പി, ശി​വ, തോ​മ​സ്, പ്ര​മോ​ദ്, രൂ​പേ​ഷ്, സ​ച്ചി​ൻ, റോ​ഷി​ത്ത്, അ​ര​വി​ന്ദ്, സു​ധീ​ഷ്, മ​ധു, മ​നോ​ജ്, രാ​ജേ​ഷ്, പ്ര​വി, രാ​കേ​ഷ്, ജി​ജി​ത്ത്, ഗി​രീ​ഷ്, ബി​ജി​ത്ത്, ജ​യ്. ഇ​വ​രെ​ക്കൂ​ടാ​തെ പേ​രെ​ടു​ത്തു പ​റ​യാ​ൻ ക​ഴി​യാ​ത്ത​ത്ര നി​ര​വ​ധി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മം കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി​യെ വ​ൻ​വി​ജ​യ​മാ​ക്കി തീ​ർ​ത്ത​ത്. എ​ല്ലാ​വ​ർ​ക്കും കോ​മ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

Latest News

Corehub Up